Kerala NewsLatest NewsLaw,News
ഡിഎന്‍എ ഫലം പോസിറ്റീവ്: കുഞ്ഞ് അനുപമയുടേത് തന്നെ
തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നു തിരിച്ചുകൊണ്ടുവന്ന കുഞ്ഞിന്റെയും അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്. പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ വിദഗ്ധര്‍ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്ന കുന്നുകുഴി നിര്‍മല ശിശുഭവനിലെത്തി സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഫലം വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. അവിടെനിന്ന് കോടതിയെ അറിയിക്കും. അനുപമ കുടുംബകോടതിയില്‍ നല്‍കിയ കേസ് 30നാണ് പരിഗണിക്കുന്നത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് കുഞ്ഞിനെ നിര്‍മല ശിശുഭവനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഫലം പോസിറ്റീവ് ആയതില്‍ ഏറെ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു.