CrimeindiakeralaKerala NewsLatest NewsNational

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമുള്ള വിഷമല്ലെന്ന് സ്പീക്കർ, സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത്തിനു പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊലവിളി പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തള്ളിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം.സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ പിന്നീടു സഭ ബഹിഷ്‌കരിച്ചു. ബഹളത്തെ തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു. സഭയില്‍ ഉന്നയിക്കാന്‍ തക്ക പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇക്കാര്യത്തില്‍ ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സണ്ണി ജോസഫിന് വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുണ്ട ഉതിര്‍ക്കുമെന്ന് ബിജെപി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കേസ് നിസ്സാരമാണെന്ന് സ്പീക്കര്‍ പറഞ്ഞതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരാമര്‍ശത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. എന്നാല്‍, ചാനല്‍ ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ സഭയില്‍ പറയാന്‍ പറ്റുമോ എന്ന് സ്പീക്കര്‍ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. 26ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശമുണ്ടായിട്ട് ഇത്രയും ദിവസം കേരളത്തില്‍ ഒരു പ്രകടനം പോലും നടത്താത്ത കോണ്‍ഗ്രസ് സഭയില്‍ വിഷയം ഉന്നയിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബഹളത്തിനിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ ഇന്നലെ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു.ഒക്‌ടോബര്‍ ആറിന് വീണ്ടും സഭ ചേരുമെന്നാണ് വിവരം

Tag: Death threat against Rahul Gandhi; Speaker says it is not a serious issue, opposition walks out protesting

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button