keralaKerala NewsLatest News

ഡോക്ടറെ വെട്ടിയ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടർമ്മാർ സമരത്തിലേക്ക്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തെ തുടർന്ന് ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്. കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിലേക്കാണ് നീങ്ങുന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇതിനകം എല്ലാ സാധാരണ സേവനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ തലക്ക് വെട്ടേറ്റു ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മകൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സനൂപ് എന്ന പിതാവ് ഡോക്ടറെ ആക്രമിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരമാണോ മകളുടെ മരണകാരണമെന്ന് ചോദ്യം ചെയ്ത സനൂപ്, ചികിത്സയിൽ പിഴവുണ്ടായെന്ന് ആരോപിച്ചിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, താമരശ്ശേരിയിലെ ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tag: Doctor assaulted; Doctors in Kozhikode district to go on strike

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button