ബിനീഷിന്റെ കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്ന് ബലാവകാശ കമ്മീഷൻ.

തിരുവനന്തപുരം/ ബംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ഇ ഡി പ്രതിയാക്കി ചോദ്യം ചെയ്തു വന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ തുടർനടപടികൾ ഒന്നും ഇല്ലെന്ന് ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ. പരാതി അന്ന് തന്നെ തീർപ്പാക്കി യെന്നും, കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടി ല്ലെന്നും ബലാവകാശ കമ്മീഷൻ അംഗം കെ നസീർ ആണ് വ്യക്തമാ ക്കിയിട്ടുള്ളത്.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വസതിയിൽ എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തുന്നതിനിടെ, ബീനീഷിന്റെ ഭാര്യയെയും രണ്ടരവയസ് പ്രായമുള്ള മകളെയും എൻഫോ ഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്നും, ബാലാവകാശ ചട്ട ലംഘനം നടന്നെന്നും ഉള്ള പരാതിയുടെ പേരിലായിരുന്നു, ബലാവ കാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്. ഇത് സംബന്ധിച്ചു കുടുംബാഗംങ്ങൾ ആരോപണം ഉന്നയിച്ചിരുന്നതിനെ തുടർന്ന് കമ്മീഷൻ ഇ ഡി ക്ക് നോട്ടീസും നൽകിയിരുന്നു. ഒരു ദേശീയ ഏജൻസിയുടെ അന്വേഷണത്തിനിടെ കേസ്സ് മാറ്റിമറിക്കാൻ കമ്മീഷൻറെയും, പോലീസിന്റെയും ഇടപെടൽ ഉണ്ടായ സംഭവം വിവാദമായിരുന്നു.