Kerala NewsLatest NewsUncategorized
ഡോളർ കടത്ത് കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ഡോളർ കടത്ത് കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്തു കേസിൽ കൂടുതൽ സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് നീങ്ങുന്നത്.
കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും മൊഴികളും കസ്റ്റംസ് ശേഖരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അഞ്ചിനും സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.