കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഡോണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിംഗ്ടണ്‍: കോവിഡ് സ്ഥിതീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മെരിലന്ഡിലുള്ള വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച വൈകീട്ടോടെ ട്രെപിനെ ഹെലികോപ്റ്ററിലാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. മാസ്ക് ധരിച്ചെത്തിയ ട്രംപ് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ “സുഖമായിരിക്കുന്നു, പ്രശ്നങ്ങളൊന്നുമില്ല ” എന്ന് പറയുന്ന വിഡിയോയും വൈറ്റ് ഹൗസ് പുറത്തുവിട്ടു. മെലാനിയയും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
74 കാരനായ പ്രസിഡന്റ് പരീക്ഷാണത്മകമായ ആന്റിബോഡി ചികിത്സയ്ക്കു വിധേയനായിരുന്നു. ഇതിനു ശേഷം കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെലാനിയ ഔദ്യോഗിക വസതിയില്‍ തന്നെ തുടരുകയാണ്.