Kerala NewsLatest News

പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുഖത്തും കഴുത്തിനുമാണ് മീനയ‌്ക്ക് വെട്ടേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ മരിച്ചു.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെട്ടിയ ശേഷം ഷാജി പാറശ്ശാല പൊലീസില്‍ കീഴടങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button