Latest NewsNewsWorld
ഡോണൾഡ് ട്രംപിന് കൊവിഡ് 19 സ്ഥിതീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ് സ്ഥിതീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങൾ ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് കുറിച്ചു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. നേരത്തെ ക്ലീവ്‌ലാൻഡിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനായി എയർഫോഴ്‌സ് വൺ വിമാനത്തിൽ ഡോണൾഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.