NewsWorld

ട്രംപിന്‍റെ യു.എസ്​ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാന്‍ മരുമകന്‍ കുഷ്​നര്‍

വാഷിങ്​ടണ്‍: പടിയിറങ്ങിപ്പോയിട്ടും അമേരിക്കയെ വിടാതെ പിന്തുടരുന്ന മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ ഭരണകാലം പുസ്​തകമാക്കുന്നു. സ്വന്തം മരുമകനും ഭരണകാലത്തെ മുതിര്‍ന്ന ഉപദേഷ്​ടാവുമായിരുന്ന ജാരെദ്​ കുഷ്​നറാണ്​ പുസ്​തക രചനക്ക്​ ഹാര്‍പിന്‍ കോളിന്‍സിന്‍റെ അനുബന്ധ പ്രസിദ്ധീകരണാലയമായ ബ്രോഡ്​സൈഡ്​ ബുക്​സുമായി കരാറിലെത്തിയത്​. കരാര്‍ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ഉപദേശകനെന്ന നിലക്ക്​ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്​തിയെന്ന നിലക്ക്​ ശ്രദ്ധേയനാണ്​ കുഷ്​നര്‍. അബ്രഹാം അക്കോഡ്​സ്​, ക്രിമിനല്‍ ജസ്റ്റീസ്​ പരിഷ്​കാരങ്ങള്‍ പോലുള്ള നടപടികള്‍ക്കു പിന്നില്‍ അദ്ദേഹമായിരുന്നു.

ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപിനെയാണ്​ 40 കാരനായ കുഷ്​നര്‍ വിവാഹം ചെയ്​തത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button