കഴുത ഇറച്ചി പൗരുഷം വര്‍ധിപ്പിക്കുമെന്ന്, ആന്ധ്രപ്രദേശില്‍ സംഭവിക്കുന്നതിങ്ങനെ

വിശാഖപട്ടണം: ‘ഭക്ഷിക്കാനുള്ള മൃഗ’ങ്ങളുടെ’കൂട്ടത്തില്‍ കഴുത ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധം കൂടിയാണ്. ആന്ധ്രാപ്രദേശില്‍ കഴുത ഇറച്ചിക്ക് ജനപ്രിയത കൂടുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ കഴുത മാംസത്തിന് ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂര്‍ മേഖലകളിലാണ് കഴുതകള്‍ ധാരാളമായി അറുക്കപ്പെടുന്നത്.
കഴുതയുടെ മാംസം കരുത്തും പൗരുഷവും വര്‍ധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരില്‍ നിന്നും നിന്നും വന്‍തുക ചിലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാല്‍ വര്‍ഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്തുണ്ടായ പ്രതിഫാസമാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ പ്രതികരണം. സംസ്ഥാനത്ത് കഴുത മാംസം വില്‍ക്കുന്നതിനായി പല ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സംഘം മാംസ സംഭരണം കൈകാര്യം ചെയ്യുമ്ബോള്‍ മറ്റ് സംഘങ്ങള്‍ ഇറച്ചി വെട്ടുന്നതിലും വില്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. –
ആന്ധ്രയില്‍ കഴുതകള്‍ ലഭ്യമല്ലാതെ വന്നതോടെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു പോലും മൃഗങ്ങളെ എത്തിക്കുന്നുവെന്നാണ് കക്കിനാടയിലെ ഒരു മൃഗസംരക്ഷണ സംഘടനയായ അനിമല്‍ റെസ്ക്യുവിന്‍റെ സെക്രട്ടറിയായ ഗോപാല്‍ ആര്‍ സുരബതുല പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട് ഇദ്ദേഹം.
കഴുത മാംസം വില്‍പ്പന നടത്തുന്ന വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച സംഘടന പ്രതിനിധികള്‍ ഇവിടെ നിന്നും ഫോട്ടോയും വീഡിയോയും പകര്‍ത്തിയ ശേഷമാണ് പരാതിയുമായി അധികാരികളെ സമീപിച്ചത്. വേനവള്ളിവരിപേട്ടയിലെ പാണ്ഡുരംഗ റോഡില്‍ കഴുത ഇറച്ചി അനധികൃതമായി വ്യാപാരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ഗോദാവരി ജില്ലാ ഭരണകൂടത്തിനാണ് പരാതി നല്‍കിയത്.’സംസ്ഥാന സര്‍ക്കാര്‍ കഴുതകളെ നിര്‍ബന്ധമായും സംരക്ഷിക്കണം. ആളുകളുടെ തീന്‍മേശകളില്‍ അവസാനിക്കുന്നതില്‍ നിന്ന് അവയെ രക്ഷിക്കാന്‍ നിയമപാലകര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ആളുകള്‍ കഴുതകളെ കാണാന്‍ മൃഗശാലയില്‍ പോകേണ്ടിവരും’ എന്നും സുരബതുല അറിയിച്ചു.