കയ്യിലെ തരിപ്പും മരവിപ്പും കാര്യാമാക്കാറില്ലേ?എങ്കിൽ ശ്രദ്ധിച്ചോളു

കയ്യിലും കാലിലും വരുന്ന തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ പലരും പലപ്പോഴും അത്ര കാര്യമാക്കാറില്ല. എന്നാല്‍ നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും സൂചനയാകാം ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് വരുന്ന ക്ഷതം, നീര്‍ക്കെട്ട്, നാഡികളുടെ ഞെരുക്കം എന്നിവ മൂലമെല്ലാം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം.
സ്‌പോന്‍ഡിലോസിസ്, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, പെരിഫെറല്‍ ന്യൂറോപതി പോലുള്ള രോഗങ്ങള്‍ മൂലം വരുന്ന സുഷുമ്‌ന നാഡിയുടെ ഞെരുക്കം കൈകാലുകളില്‍ മരവിപ്പും തരിപ്പും ഉണ്ടാക്കാറുണ്ട്. ഡയബറ്റിക് ന്യൂറോപതി ഉള്ളവര്‍ക്ക് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ തോത് മൂലം കൈകാലുകളില്‍ പുകച്ചിലും ഉണ്ടാകാം. വൈറ്റമിന്‍ ബി12 അഭാവം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, അണുബാധകള്‍, വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയും മരവിപ്പും തരിപ്പും ഉണ്ടാക്കാം.

നട്ടെല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന സുഷുമ്‌ന നാഡി ഞെരുക്കം പല ഭാഗത്തേക്ക് പടരുന്ന വേദന, മരവിപ്പ്, തളര്‍ച്ച എന്നിവയുണ്ടാക്കും. ശാരീരിക പരിശോധന, രക്ത പരിശോധന, നാഡീവ്യൂഹങ്ങളുടെ പഠനം എന്നിവ രോഗനിര്‍ണ്ണയത്തിന് ആവശ്യമായി വന്നേക്കാം. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. രോഗത്തിന്റെ മൂലകാരണവും തീവ്രതയും അനുസരിച്ചാണ് ചികിത്സാ പദ്ധതി തയ്യാറാക്കുക. മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, പോഷണങ്ങള്‍, പ്രമേഹം പോലുളള രോഗങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കും. ഇന്‍ഫ്‌ളമേറ്ററി ന്യൂറോപതിക്ക് ഇമ്മ്യൂണോതെറാപ്പിയും കോര്‍ട്ടികോസ്റ്റിറോയ്ഡുകളും വേണ്ടി വന്നേക്കാം. ഘടനാപരമായ പ്രശ്‌നങ്ങളാണ് നാഡീവ്യൂഹത്തെ ഞെരുക്കുന്നതെങ്കില്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകളും നിര്‍ദ്ദേശിക്കാറുണ്ട്.