CinemaentertainmentMovieUncategorized
‘ഡിക്യു 41’ തുടക്കമിട്ട് ദുൽഖർ സൽമാൻ

കരിയറിലെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ആരംഭം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ നിന്നുള്ള നവാഗത സംവിധായകന്‍ രവി നീലക്കുഡിതിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്റെ കരിയറിലെ 41-ാം ചിത്രമായ ഇതിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ ‘ഡിക്യു 41’ എന്നാണ്. കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.. പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി.. തെലുങ്ക് താരം നാനിയാണ് ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.