Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ധർമ്മടത്ത് പിണറായിക്കെതിരെ ഡോ. ഷമ മുഹമ്മദിനെ കോൺഗ്രസ് കളത്തിലിറക്കും.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമായ ധർമ്മടത്ത് പിണറായിക്കെതിരെ, കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദിനെ യു ഡി എഫ് കളത്തിലിറക്കിയേക്കും. കോൺഗ്രസിന്റെ തീപ്പൊരി പ്രാസംഗികയും വനിതാ നേതാവുമായ ഷമ രാഹുൽ ബ്രിഗേഡിലെ പ്രധാന അംഗങ്ങളിലൊരാളാണ്. കോൺഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനിയുമായ ഷമ മുഹമ്മദിനെയാണ് കോൺഗ്രസ് ധർമ്മടത്തേക്ക് മുഖ്യമായും ഇപ്പോൾ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷമയെ മത്സര രംഗത്തിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. രാഹുൽ ഗാന്ധി പച്ചക്കൊടി കാട്ടിയാൽ ഷമ കളത്തിലിറങ്ങുമെന്നാണ് വിവരം.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനീധികരിക്കുന്ന ധര്‍മ്മടം.
കഴിഞ്ഞ തവണ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് പക്ഷത്ത് നിന്ന് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദിന്റേ പേര് ഉയരുന്നത്.

കോണ്‍ഗ്രസ് വക്താവും മാഹി ചെറുകല്ലായി സ്വദേശിയുമായ ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാക്കുവാന്‍ എഐസിസിക്ക്
ഏറെ താല്‍പര്യമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഷമ മൂഹമ്മദിന്റെ പേര് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ദല്‍ഹി കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ധര്‍മ്മടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ ഷമ മുഹമ്മദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് പരിഗണിക്കാനും ഇടയുണ്ട്.

ധർമ്മടത്ത് ശക്തമായ മത്സരം നടത്തിയാൽ അതുവഴി പിണറായിയേയും എൽ ഡി എഫിനേയും സമ്മർദ്ദത്തിലാക്കാമെന്നും സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനിറങ്ങുന്ന പിണറായിയെ കൂടുതൽ സമയം മണ്ഡലത്തിൽ തന്നെ ഒതുക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷയൊന്നും വെച്ചല്ലെങ്കിലും ശക്തമായ സ്ഥാനാർത്ഥിയെ നിർത്തി രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് കടുത്ത പോരാട്ടം നടത്തുന്നതിനൊപ്പംഒരു അട്ടിമറി സാധ്യത ഉണ്ടായാൽ അത് പ്രയോജനപ്പെടുത്തുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

മംഗളൂരുവിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ഷമ ഡോക്‌ടറായും പ്രാക്‌ടീസ് ചെയ്തുവരുകയാണ്. പൂനെയിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന ഷമ ഡൽഹി കേന്ദ്രീകരിച്ചാണ് ഏറെ കാലമായി പ്രവർത്തിച്ചു വരുന്നത്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ വാദമുഖങ്ങൾ അതിശക്തമായി അവതരിപ്പിക്കുന്നത്തിൽ വിജയം കണ്ടു വരുന്ന ഷമ മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്. കെ എസ് യു പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും യുത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ മുൻനിര നേതാക്കളിലൊരാളായി മാറുകയും ചെയ്ത ഷമ, മുഖ്യമന്ത്രിക്കെതിരെ കളത്തിലിറങാനും തയ്യാറാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button