ഡോ. കൃത്രിക റെഡ്ഡി കൊലക്കേസ്; സ്വത്ത് തർക്കവും അസുഖം മറച്ചു വച്ചതും വെെരാഗ്യത്തിന് കാരണം
ഡോ. കൃത്രിക റെഡ്ഡി കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കൃതികയെ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയതിന് പിന്നിൽ സ്വത്ത് തർക്കവും ഒരു പ്രധാന കാരണമായി. കൃതികയ്ക്ക് അസുഖമുണ്ടെന്ന കാര്യം തന്നിൽ നിന്ന് മറച്ചുവെച്ചതിൽ മഹേന്ദ്രയ്ക്ക് അതൃപ്തിയുണ്ടായിരുന്നതായി പോലീസിനോട് സമ്മതിച്ചു. വിവാഹമോചനം നേടിയാൽ കൃതികയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തനിക്ക് ലഭിക്കില്ലെന്ന് മനസ്സിലാക്കിയതിനാലാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും മഹേന്ദ്ര മൊഴി നൽകി. 15 മില്ലിലിറ്റർ അനസ്തീസിയ മരുന്നാണ് കൃതികയുടെ ശരീരത്തിൽ കുത്തിവെച്ചത്.
ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഏപ്രിൽ 23-നാണ് കൃതികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21-ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ശസ്ത്രക്രിയയ്ക്ക് മുൻപ് ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. തുടർന്ന് വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തിച്ച് മറ്റൊരു ഡോസ് മരുന്ന് കൂടി നൽകി. കുത്തിവെച്ച സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്ന് നൽകിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു.
അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്ന് കൃതികയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ മഹേന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Tag: Dr. Kritrika Reddy murder case; Property dispute and concealment of illness are the reasons for the illness




