Latest NewsNationalUncategorized
ഗാന്ധി സമാധാന പുരസ്കാരം ബംഗ്ലദേശ് രാഷ്ട്രപിതാവ് മുജീബ് റഹ്മാനും സുൽത്താൻ ഖാബൂസിനും

ന്യൂ ഡെൽഹി: കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരം ബംഗ്ലദേശ് രാഷ്ട്ര പിതാവ് മുജീബു റഹ്മാനും പതിറ്റാണ്ടുകളോളം ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിനും. ഇതാദ്യമായാണ് മരണാനന്തര ബഹുമതിയായി രണ്ടു പേർക്ക് ഒരേ സമയം ഗാന്ധി പുരസ്കാരം സമ്മാനിക്കുന്നത്.
പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലയളവിൽ രാജ്യം ഭരിച്ച ഭരണാധികാരികളിലൊരാളാണ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്. യുദ്ധ മുഖത്തായിരുന്ന ഇറാനും അമേരിക്കക്കും ഇടയിലെ സമാധാന ചർച്ചകൾക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായ സുൽത്താൻ ഖാബൂസ് അറബ് ലോകത്ത് ഉന്നതയായിരുന്നു .
മാർച്ച് 26ന് ബംഗ്ലദേശ് ദേശീയദിനാഘോഷ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് മുജീബു റഹ്മാന് ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരു കോടി രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.