Kerala NewsLaw,Uncategorized

സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി ഉത്തരവിറക്കിയ സർക്കാരിന് കനത്ത തിച്ചടിനൽകി ഹൈക്കോടതി

കൊച്ചി: സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി ഉത്തരവിറക്കിയ സർക്കാരിന് കനത്ത തിച്ചടിനല്കി ഹൈക്കോടതി. സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേ ആണ്കോടതി ഉത്തരവിറക്കിയത്. ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കാണ് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്.

രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കി സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നൽകിയിട്ടുണ്ടങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദേശിച്ചു. ഹർജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button