സ്വപ്നക്ക് ജയിലിൽ സുരക്ഷയില്ല, ജീവന് ഭീഷണി.

കൊച്ചി / സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ സുരക്ഷ ഭീക്ഷണി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജയിലിൽ സുരക്ഷയൊരുക്കണമെന്നും,നാലു പേർ ജയിലിൽ വന്നു കണ്ടതായും ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും വന്നിരുന്നവർ പറഞ്ഞതായി സ്വപ്ന പ്രത്യേക അപേക്ഷ വഴിയാണ് കോടതിയെ അറിയിച്ചി രിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നാലു ദിവസമായി രഹസ്യമൊഴി രേഖപ്പെടുത്തുന്നത് തുടരുന്ന തിനിടെയാണ് സ്വപ്നക്ക് ജയിലിൽ സുരക്ഷാ ഭീക്ഷണി ഉണ്ടായിരി ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരോ ജയിൽ ഉദ്യോഗസ്ഥരോ എന്നു സംശയിക്കുന്ന ചിലരാണു വന്നു കണ്ടതെന്നും, കഴിഞ്ഞ മാസം 25ന് ജയിലിൽ എത്തി പലതവണ ഭീഷണിപ്പെടുത്തി എന്നും, ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണു ഭീഷണിപ്പെടുത്തിയത് എന്നും സ്വപ്ന കോടതിയോടു പറഞ്ഞിട്ടുണ്ട്. സ്വപ്നയുടെ അപേക്ഷയിന്മേൽ ആവശ്യമായ സുരക്ഷാ ഒരുക്കാൻ ജയിൽ വകുപ്പിനോടു കോടതി ഉത്തരവിട്ടിരിക്കുകയാണ്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജയിലിൽ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു സ്വപ്ന സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ നടപടി ഉണ്ടായത്. ഡോളർ കടത്ത് കേസിൽ സ്വപ്ന പറഞ്ഞ പ്രകാരം നാലു ദിവസങ്ങളായി രഹസ്യമൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച കോടതിയിൽ പ്രത്യേക അപേക്ഷയുമായി സ്വപ്ന എത്തുന്നത്. നാലു പേർ ജയിലിൽ വന്നു കണ്ടതായും ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായാണു സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വപ്നയുടെ മൊഴി വായിച്ച്, മൊഴി ഞെട്ടിപ്പി ക്കുന്നതാണെന്നും പ്രതികളുടെ ജീവനു ഭീഷണിയുണ്ടാകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സ്വപ്ന തന്നെ ഭീഷണിയുണ്ടെന്ന ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് ഉന്നതനെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുമ്പോഴാണു സ്വപ്നയുടെ ഹർജി എന്നതാന് പ്രാധാന്യ മേറുന്നത്. പ്രത്യേക പരിരക്ഷയുള്ള ഈ ഉന്നതൻ ഇരുപതിലേറെ തവണ ഔദ്യോഗിക, അനൗദ്യോഗിക ആവശ്യങ്ങൾക്കായി വിദേശ യാത്ര നടത്തി എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരി ക്കുന്നത്. ഈ ഉന്നതൻ യുഎഇയിലേക്ക് നാലു വർഷത്തിനിടെ 14 തവണ യാത്ര ചെയ്തെന്നും ഇതിൽ നാലു യാത്രകളിൽ സ്വപ്ന കൂടെയുണ്ടായിരുന്ന് എന്ന വാർത്തകളും പുറത്ത് വന്നിരി ക്കുക യാണ്.