വാക്സിന് സ്വീകരിക്കാന്‍ എത്തിയത് ദിനോസര്‍ വേഷത്തില്‍; അമ്പരപ്പോടെ കാഴ്ചക്കാര്‍.
മലേഷ്യ: കോവിഡിനെ പ്രതിരോധിക്കാന്‍ ലോകത്ത് എല്ലാവിധ പ്രതിരോധവും പുരോഗിക്കുകയാണ്. വാക്സിനേഷന് സ്വീകരിക്കാന്‍ വാക്സിനേഷന് സെന്ററുള്‍ സജ്ജമായി. വാക്സിന് സ്വികരിക്കാന്‍ വാക്സിനേഷന് സെന്ററുകളില്‍ എത്തുന്നവര്‍ മാസ്ക്ക് ഉപയോഗിക്കണം എന്നത് നിര്‍ബന്ധമാണ്.
അത്തരത്തില്‍ മലേഷ്യയില്‍ മാസ്ക്കിന് പകരം ദിനോസറിന്റെ രൂപത്തില്‍ വേഷം ധരിച്ച് വാക്സിന് എടുക്കാന്‍ എത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമാധ്യമങ്ങളിലെ താരം. വാക്സിന് സ്വീകരിക്കാനായി വേറിട്ട വേഷത്തില്‍ വന്ന ഈ ആളെ കണ്ട് അന്തം വിട്ട് നില്‍ക്കുകയായിരുന്നു മറ്റുള്ളവര്‍. മലേഷ്യന്‍ സംസ്ഥാനമായ സരാവാക്കിലാണ് രസകരമായ സംഭവം നടന്നത്. കെന്നി സിയ എന്ന വ്യക്തിയാണ് ദിനോസറിന്റെ രൂപത്തില്‍ വേഷം ധരിച്ച് വാക്സിന് എടുക്കാന്‍ വന്നത്.
അദ്ദേഹം തന്നെ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തു. ഇന്ന് എന്റെ ആദ്യത്തെ ഡോസ് സിനോവാക്ക് ലഭിച്ചു. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നു. മുമ്പ് വാക്സിനേഷന് സമയത്ത് ഒരു വയോധികന് തലയില്‍ പ്ലാസ്റ്റിക് കവര്‍ ധരിച്ചെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ദിനോസര്‍ സ്യൂട്ട് ധരിക്കാന്‍ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു.
കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കൃത്യമായി പാലിച്ച് വാക്സിന് കേന്ദ്രത്തില്‍ എത്തിയ ദിനോസറിനെ കണ്ട് ഉദ്യോഗസ്ഥര്‍ക്കും ചിരിയടക്കാനായില്ല. തന്റെ ഈ പ്രവര്‍ത്തിയിലൂടെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിലെ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരുടെ മാനസിക സമര്‍ദ്ദം കുറയ്ക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.