ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം,

കോഴിക്കോട് , കണ്ണൂര്‍ , മലപ്പുറം ജില്ലകളിലെ ഹോട്ടലുകളില്‍ പഴയ നില തുടരും.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാം. അതേസമയം, കോഴിക്കോട് , കണ്ണൂര്‍ , മലപ്പുറം ജില്ലകളിലെ ഹോട്ടലുകളില്‍ പാഴ്സല്‍ സൌകര്യം മാത്രമേ ഉണ്ടാകൂ. ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് ഹോട്ടലുടമകളുടെ വിലയിരുത്തുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹോട്ടലുടമകളുടെ ഈ തീരുമാനം.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാൽ സാഹചര്യം അനുകൂമാകുന്നതു വരെ ഹോട്ടലുകള്‍ തുറന്ന് പഴയതു പോലെ പ്രവര്‍ത്തിക്കേണ്ടെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. പാഴ്സല്‍ ,ഹോം ഡെലിവറി സര്‍വീസുകള്‍ നിലിവുള്ളതു പോലെ തുടരും. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയില്‍ ഈ മാസം 15 വരെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടെന്നാണ് അസോസിയേഷന്‍റെ തീരുമാനം. ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് ജില്ലാ കമ്മറ്റികളെയാണ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ളത്.