ദൃശ്യം 2 : ആരാധകന്റെ കമന്റിന് റോഷൻ നൽകിയ മറുപടി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. രണ്ടാം വരവിലും ജീത്തു ജോസഫും മോഹൻലാലും ചരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ ട്വിസ്റ്റുകളും കഥാ സന്ദർഭങ്ങളുമെല്ലാം ആരാധകർക്ക് ആവേശം പകരുകയാണ്
ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷൻ ബഷീർ. ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെയായിരുന്നു റോഷന് അവതരിപ്പിച്ചത്. കൊലപാതകത്തന്റെ തുടരന്വേഷണമാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം. വരുൺ മരിച്ചതിനാൽ രണ്ടാം ഭാഗത്തിൽ റോഷൻ ഇല്ലായിരുന്നു. എന്നാൽ കഥ ഇപ്പോഴും വരുണിനെ ചുറ്റിപ്പറ്റി തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ റോഷനോട് ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ച് ആരാധകർ സോഷ്യൽ മീഡിയയിലൂടേയേും മറ്റും ചോദ്യങ്ങൾ ചോദിക്കുകയാണ്.
ഒരു ആരാധകന്റെ കമന്റിന് റോഷൻ നൽകിയ മറുപടിയാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. ഇതിലും കുഴിയിൽ തന്നെ ആണോടെ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഈ കമന്റ് റോഷനെ പ്രകോപിപ്പിച്ചു. ഇതോടെ അസഭ്യ മറുപടിയുമായി റോഷൻ എത്തി. അല്ലെടാ നിന്റെ അമ്മയുടെ നെഞ്ചത്ത് എന്നായിരുന്നു റോഷൻ നൽകിയ മറുപടി. താരത്തിന്റെ പ്രതികരണത്തിന് പക്ഷെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിനെതിരെ നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ മറുപടിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ റോഷൻ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും കമന്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രകോപിപ്പിക്കുന്ന കമന്റ് ആണെങ്കിലും താരത്തിന്റെ മറുപടി സഭ്യതയ്ക്ക് നിരക്കുന്നത് അല്ലായിരുന്നുവെന്നും താരം കുറേക്കൂടി പക്വത കാണിക്കണമായിരുന്നുവെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്.