CrimeKerala NewsLatest NewsUncategorized
മരിക്കുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺ ദുരൂഹം; ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം
തിരുവനന്തപുരം: രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. പ്രീയങ്കയെ ഗുരുതരമായി മർദിച്ച ശേഷം ഒരു രാത്രി മുഴുവൻ മുറ്റത്ത് നിർത്തി.
സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഭർതൃവീട്ടിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാൻ കാരണമെന്നും അമ്മ ജയ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺ വിളി കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം തുടങ്ങി.
അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകൻ ഉണ്ണി രാജിൻ്റെ ഭാര്യയായ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയെ ബുധനാഴ്ചയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭർത്താവിൻ്റെയും വീട്ടുകാരുടെയും മാനസിക-ശാരീരിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് പരാതി നൽകിയ കുടുംബം അതിൻ്റെ സാഹചര്യങ്ങൾ വ്യക്തമാക്കുകയാണ്.