CrimeKerala NewsLatest NewsLaw,Local NewsNews
ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടി
കോഴിക്കോട് : കോഴിക്കോട് ലഹരി വസ്തുക്കളുമായി എട്ടു പേരെ പോലീസ് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ നാലു ദിവസമായി മുറിയെടുത്ത് താമസിക്കുകയായിരുന്നു സംഘമാണ് സിന്തറ്റിക് ലഹരിവസ്തുക്കളുമായി പോലീസ് പിടിയിലായത്.
അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നു. ജില്ലയില്‍ ലഹരി മാഫിയ വര്‍ദ്ധിച്ച് വരുന്നെന്ന രഹസ്യ വിവരത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്.
എന്നാല്‍ തങ്ങളെ മനംപൂര്‍വ്വം പോലീസ് കുടുക്കിയതാണെന്നാണ് സംഘം പറയുന്നത്. അതേസമയം ഇവര്‍ എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.