Kerala NewsLatest News

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡീസലിന് 10 ദിവസത്തിനകം 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. ഒരു ലിറ്റര്‍ ഡീസലിന് 84 രൂപ 32 പൈസയായി.

ഇന്ധന വിലയിലെ ദൈനംദിന കുതിപ്പ് സാമ്ബത്തിക ചെലവ് വലിയ തോതില്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍. അതേസമയം, വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ രാജ്യ വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button