‘കുടിയന്റെ റാസ്പുടിൻ വേർഷൻ’ വൈറലാകുന്നു; നർത്തകനെ തേടി സോഷ്യൽ മീഡിയ
കൊച്ചി: മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ ജാനകി എന്നിവർ ‘റാസ്പുടിൻ’ എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തിൽ തരംഗമായിരുന്നു. പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റാസ്പുടിൻ സ്റ്റെപ്പുകൾ വീണ്ടുംവച്ചു. ഇതിൻറെ പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ റാസ് പുടിൻ പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിൻ വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്.
കാഴ്ചയിൽ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് ‘റാസ്പുടിൻ’ സ്റ്റെപ്പുകൾ. ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകർത്തുന്നുണ്ട് ഇയാൾ. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിലാണ് വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാകുന്നത്. ആരാണ് ഇയാൾ എന്ന അന്വേഷണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത് ശരിക്കും മദ്യപിച്ചിട്ടാണോ, അല്ല വെറും അഭിനയമാണോ എന്നതാണ് പലരും തേടുന്ന ഉത്തരം.