GulfLatest NewsLaw,World

നിയമവിരുദ്ധമായി വാഹനങ്ങള്‍ നിരത്തിലിറക്കരുത്;ദുബൈ പോലീസ്.

ദുബൈ: നിയമം ലംഘിച്ച് വാഹനങ്ങള്‍ മോടി കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ്. ഇതിന്റെ ഭാഗമായി 2105 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഒന്നര വര്‍ഷത്തിനിടെ മോടികൂട്ടി ട്രാഫിക് നിയമനം ലാഘിക്കുകയും ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുത്തത്.

ജനങ്ങളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതും അനധികൃതമായി എഞ്ചിനുകള്‍ പരിഷ്‌കരിക്കുന്നു എന്നിങ്ങനെയുള്ള നിയമലംഘനം ചുമത്തിയാണ് അധികാരികള്‍ ശിക്ഷ നടപടി സ്വീകരിച്ചത്. ബര്‍ദുബൈ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉണ്ടായത്.

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് അധികാരികള്‍ക്കുള്ളതെന്നും പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൂടിയാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ദുബൈ പൊലിസിലെ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം പറഞ്ഞു.

എഞ്ചിന്‍ അല്ലെങ്കില്‍ വാഹനങ്ങളുടെ അടിസ്ഥാനപരമായ ഘടന മാറ്റുന്നത് നിയമലംഘനമാണ്. അത്തരം നിയമലംഘനം നടത്താന്‍ സമ്മതിക്കില്ല. അതിനാല്‍ ്ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രമേ റോഡിലിറങ്ങാവു എന്നാണ് ദുബൈ പോലീസിന്റെ നിര്‍ദേശം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button