Gulfinternational newsLatest NewsTravelWorld

ദുബൈ പൊലീസിന്റെ ആഡംബര വാഹനങ്ങളിൽ ഇനി ഓഡി ആർ.എസ്.7 ഉൾപ്പെടും

ഓഡി ആർ.എസ്.7 ദുബൈ പോലീസിന്റെ എറ്റവും ആകർഷകമായ വാഹന മോഡലുകളിൽ ഒന്നാണ്. 4.0-ലിറ്റർ ട്വിൻ-ടർബോ V8 എൻജിൻ കരുത്തോടെ 591 ഹോഴ്‌സ് പവർ നൽകുന്നതാണ് ഓഡി ആർ.എസ്.7 . പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്ക് വെറും 3.5 സെക്കൻഡിൽ എത്താൻ ഇതിന് കഴിയും. ക്വാട്രോ ഓൾ-വീൽ ഡ്രൈവ്, പ്രീമിയം ലെതർ സീറ്റുകൾ, ടച്ച് സ്ക്രീൻ, ആധുനിക സൗണ്ട് സിസ്റ്റം എന്നിവയും സ്പോർട്ടി ഡിസൈൻ എന്നിവ ഈ വാഹനത്തിന്റെ ആഡംബര സവിശേഷതകളാണ്.

ദുബൈ പോലീസിന് കൈവശമുള്ള ആഡംബര വാഹനങ്ങൾ, സ്പോർട്സ് കാറുകൾ, ഇലക്ട്രിക് കാറുകൾ, ബൈക്കുകൾ എന്നിവ സിനിമകളിലെ പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ മാത്രമല്ല, പോലീസ് ഉപയോ​ഗിക്കുന്നത്. പ്രധാനമായി, ദുബൈ നഗരത്തെ ആധുനികവും ആഡംബരവും നിറഞ്ഞ ഒരു ഭാവി നഗരമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് വേണ്ടി ലംബോർഗിനി, ബുഗാട്ടി, ഫെറാരി തുടങ്ങിയ വാഹനങ്ങൾ പോലീസിന്റെ ഭാഗമാക്കിയിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇവ പാർക്ക് ചെയ്യപ്പെടുകയും, ജനങ്ങൾക്ക് പൊലീസിനോട് സൗഹൃദപരമായി ഫോട്ടോ എടുക്കാനും ഇടപെടാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത് പോലീസ്- ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുകയും, യുവാക്കളിൽ പോലീസിനെക്കുറിച്ചുള്ള പേടി കുറയ്ക്കുകയും ചെയ്യുന്നു. എന്നാണ് ദുബെെ പോലീസിന്റെ ഭാഷ്യം.

ഈ ആഡംബര വാഹനങ്ങൾ അന്താരാഷ്ട്ര പരേഡ്, എക്സ്പോ, മോട്ടോർസ്പോർട്സ് ഇവന്റ്, വിവിഐപി എസ്കോർട്ട് ഡ്യൂട്ടികൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കപ്പെടുന്നു, ഇതിലൂടെ ദുബൈ പോലീസിന് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുന്നു. ഇതോടെ ദുബൈ സമ്പന്നവും സുരക്ഷിതവുമായ നഗരമാണ് എന്ന സന്ദേശം ലോകത്തിനെത്തിക്കാനും സാധിക്കുന്നു. ദിവസേനയുള്ള പൊലീസിന്റെ സാധാരണ പ്രവർത്തനങ്ങൾക്കായി എസ്‌യൂവി, സെഡാൻ കാറുകൾ ഉപയോഗിക്കപ്പെടുന്നത്. ഈ ആഡംബര വാഹനങ്ങൾ പ്രധാനമായും പ്രദർശനത്തിനും ആശയവിനിമയത്തിനുമാണ് ഉപയോഗിക്കുന്നത്.

Tag: Dubai Police, luxury vehicles, will now include, the Audi RS7

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button