ഇഡിയുടെ കസ്റ്റഡിയിൽ രാത്രികാലങ്ങളിൽ ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചു, വാസസ്ഥലം സ്റ്റേഷൻ മാറ്റി.

ബംഗളൂരു/ ഇഡിയുടെ കസ്റ്റഡിയിൽ രാത്രികാലങ്ങളിൽ ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ രാത്രി വാസസ്ഥലം മാറ്റി. ബംഗളൂരുവിലെ വില്സന് ഗാര്ഡന് പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലായിരുന്ന ബിനീഷിന്റെ രാത്രി വാസം കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് ആണ് മാറ്റിയത്. 12 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. രാത്രിയിൽ സമയത്ത് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് ബിനീഷിനെ മാറ്റുകയായിരുന്നു.