keralaKerala NewsLatest NewsUncategorized

ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം; പൊലീസ് കസ്റ്റഡി മർദനത്തിന്റെ ഫലമാണെന്നാരോപിച്ച് കുടുംബം

അടൂരിലെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന ജോയലിന്റെ മരണം പൊലീസ് കസ്റ്റഡി മർദനത്തിന്റെ ഫലമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. 2020 ജനുവരി ഒന്നിന് ജോയൽ ക്രൂരമായ മർദനത്തിനിരയായതായും, തുടർന്ന് അഞ്ച് മാസത്തെ ചികിത്സയ്ക്കു ശേഷം മെയ് 22-ന് മരണമടഞ്ഞതായും കുടുംബം പറയുന്നു.

സംഭവ ദിവസം ജോയലിനെ പൊലീസ് ശക്തമായി മർദിച്ചതോടൊപ്പം തടയാനെത്തിയ അദ്ദേഹത്തിന്റെ പിതൃസഹോദരി കുഞ്ഞമ്മയെയും പൊലീസ് ആക്രമിച്ചതായും കുടുംബത്തിന്റെ ആരോപണമാണ്. പൊലീസിന്റെ ചവിട്ടേറ്റ് കുഞ്ഞമ്മയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. മർദനത്തിന് പിന്നാലെ ജോയലിന്റെ മൂത്രത്തിൽ പഴുപ്പും ചോരയും ഉണ്ടായിരുന്നതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇത് കസ്റ്റഡി മർദനത്തിന്റെ തെളിവാണെന്നുമാണ് അവരുടെ നിലപാട്.

അടൂർ പൊലീസിനെതിരെയുള്ള ഈ ആരോപണങ്ങൾ ഗുരുതരമാണെന്നും, പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവർ മുന്നോട്ടുവന്നിരിക്കുകയാണ്.

Tag: DYFI leader Joel’s death; Family alleges police custody torture

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button