വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ ക്രൂര സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം/തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയില്‍ വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ ക്രൂരമായ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 ന് വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ മകന്‍ ഷിബു കൊലപ്പടുത്തുന്നത്. 72 വയസ്സ് പ്രായമുള്ള വൃദ്ധ മാതാവാണ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ മകന്‍ ഷിബു 40 ആണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ മകൻ ക്രിസ്മസിന്‍റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് അമ്മ ചോദ്യം ചെയ്തതിൽ പ്രകോപിതനായി മാതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്.
മർദനം കഴിഞ്ഞു ഷിബു വീട്ടിന്റെ ടെറസിന് മുകളില്‍ കയറികിടന്നു ഉറങ്ങി. ക്രിസ്തുമസ് ദിവസം രാവിലെ ചെന്ന് അമ്മയെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച് കിടക്കുകയാണെന്ന് അറിയുന്നത്. തുടർന്ന് ഷിബു തന്നെ അരുവിക്കര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നൽകുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കൊലപാതമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് രാവിലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണമെന്നും,ശരീരമാസകലം മർദ്ദനമേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. തുടർന്ന് ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.