ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.
കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാന്‍ മാറ്റിയത്. കൃത്യനിര്‍വഹണത്തിന് തടസ്സപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങി പത്തിലേറെ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പുറകെ നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍
ആവശ്യപ്പെട്ട് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ നിന്നും നോട്ടീസ് അയക്കുകയും ചെയ്തു.
തുടര്‍ന്ന് ആര്‍ടി ഓഫീസിലെത്തിയ വ്‌ളോഗര്‍മാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ഓഫീസില്‍ സംഘര്‍ഷാവസ്ഥയും ശൃഷ്ടിച്ചു .
ഇതോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞു.