Kerala NewsLatest NewsPolitics

ഇന്നത്തെ സഖാവ് നാളത്തെ സംഘി; ചാണ്ടി ഉമ്മന്‍

കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിയായി മാറുകയാണെന്ന് പറയുന്ന സി.പി.എമ്മുകാര്‍ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കാതെയാണ് പറയുന്നതെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത സി.പി.എം ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. ആറന്‍മുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്‍്റെ പരിഹാസം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍.ഡി.എയുടെ എട്ട് സ്ഥാനാര്‍ത്ഥികള്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നും റാന്നിയില്‍ ഉള്‍പ്പടെ പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമല്ല പാര്‍ട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ നേരിടുന്നതില്‍ പരാജയപ്പെട്ട സി.പി.എം ഇപ്പോള്‍ തെരഞ്ഞടുപ്പില്‍ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടില്‍ വര്‍ഗീയത ഇളക്കി വിടുകയാണെന്നും, അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യുവജനങ്ങളുടെ പേരില്‍ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനകാര്യത്തില്‍ സാധാരണക്കാന് വേണ്ടി എന്ത് ഉറപ്പാണ് എല്‍.ഡി.എഫിന് നല്‍കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആറന്‍മുള മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിയ ചാണ്ടി ഉമ്മന്‍ ഭവന സന്ദര്‍ശനം നടത്തി ശിവദാസന്‍ നായര്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button