BusinessKerala NewsLatest NewsNews

ഇ മൊബൈല്‍ പദ്ധതിക്ക് കരിമ്പട്ടികയിലുള്‍പ്പെട്ട കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് അനുമതിനൽകി,കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ്.

സര്‍ക്കാറിന്‍റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്‍റെ ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍പ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിക്കുന്നു. ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയമോയെന്നും ചെന്നിത്തല പത്ര സമ്മേളനത്തിൽ ചോദിച്ചിട്ടുണ്ട്.
കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്തിൽ ദുരൂഹത ഉണ്ട്. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതും നിര്‍മിക്കുന്നതും സംബന്ധിച്ചതാണ് പദ്ധതി.
കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ജസ്റ്റിസ് എ.പി.യുടെ കത്തില്‍ മുഖ്യമന്ത്രി എന്തുനടപടിയെടുത്തു? പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ നിശ്ചയിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്. കരാര്‍ നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ്. ഈ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉടന്‍ റദ്ദാക്കണം; പിന്നിൽ പ്രവർത്തിച്ച ഉത്തരവാദികള്‍ക്കെ തിരെ നടപടിയെടുക്കണം.
മുഖ്യമത്രിക്ക് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധമെന്ത്?, കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ?.കെപിഎംജിക്ക് കരാര്‍ നല്‍കിയപ്പോള്‍ പാലിച്ച നടപടിക്രമങ്ങള്‍ എന്തിന് വേണ്ടി ഒഴിവാക്കി? തുടങ്ങിയ ആരോപങ്ങളും, ചോദ്യങ്ങളുമാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button