ഈ-സ്‌കൂട്ടര്‍ നിര്‍മ്മാണ യൂണിറ്റിന് കണ്ണൂര്‍ മട്ടന്നൂരിലെ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്നലെ തറക്കല്ലിട്ടു

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിര്‍മ്മിച്ച് ശ്രദ്ധേയമായ കെഎഎല്‍ ഇനി ഇ-സ്‌കൂട്ടറും നിര്‍മ്മിക്കും. സ്‌കൂട്ടര്‍ നിര്‍മ്മാണ യൂണിറ്റിന് കണ്ണൂര്‍ മട്ടന്നൂരിലെ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്നലെ മന്ത്രി ഇ പി ജയരാജന്‍ തറക്കല്ലിട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ പദ്ധതി.
ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാണത്തിലൂടെ വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ഥാപനം നിര്‍മിച്ച ഇ-ഒട്ടോ നേപ്പാളില്‍ ഉള്‍പ്പടെ നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെയ്പ്.
ഇ-സ്‌കൂട്ടര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ മാത്രമാണ് ചെലവ് വരിക. തുടക്കത്തില്‍ മൂന്ന് മോഡലുകളില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കും. 40,000 മുതല്‍ 60,000 രൂപവരെയാകും വില. സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. പുതിയ സംരംഭം തുടങ്ങുന്നതോടെ 71 പേര്‍ക്ക് നേരിട്ടും 50ല്‍ അധികംപേര്‍ക്ക് തൊഴിലും ലഭിക്കും. വൈവിധ്യവല്‍ക്രണത്തിലൂടെ കുതിക്കുന്ന നമ്മുടെ പൊതുമേഖലാ വ്യവസായങ്ങളുടെ പുതിയ മുന്നേറ്റം പ്രകൃതി സൃൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കേരളത്തിന് കൂടുതല്‍ കരുത്താകുന്നതാണ്.