Kerala NewsLatest News

തോറ്റെങ്കിലും വാക്ക് പാലിച്ച് മെട്രോമാന്‍; ഒന്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷനെത്തിച്ചു

പാലക്കാട്: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍ രം​ഗത്ത് എത്തിയിരിക്കുകയാണ്.

മധുവീരന്‍ കോളനിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞദിവസം വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ ഉറപ്പ് പാലിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരസഭ മൂന്നാം വാര്‍ഡിലെ മധുവീരന്‍ കോളനിയില്‍ എത്തിയപ്പോള്‍ അവിടുത്തെ നിരവധി കുടുംബങ്ങള്‍ ഇ ശ്രീധരന് മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ചെല്ലുകയായിരുന്നു.

വീടുകളില്‍ വൈദ്യുതി ലഭ്യമാക്കിത്തരണം എന്നായിരുന്നു അവരുടെ ആവശ്യം. കുടിശിക തീര്‍ക്കാന്‍ സഹായിക്കണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ സഹായം താന്‍ ചെയ്തു തന്നിരിക്കും എന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള തുകയും, ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശിക തീര്‍ക്കാനുമായി 81,525 രൂപയുടെ ചെക്ക് ഇ ശ്രീധരന്‍ കെഎസ്‌ഇബി കല്‍പ്പാത്തി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ അയച്ച്‌ നല്‍കി.

തുടര്‍ന്ന് വൈദ്യുതി കണക്ഷന്റെ സമ്മതപത്രം നഗരസഭ ഉപാധ്യക്ഷന്‍ ഇ കൃഷ്ണദാസ് വാര്‍ഡ് കൗണ്‍സിലര്‍ വി നടേശന് കൈമാറി. ഇതോടെ വൈദ്യുതി ഉള്ള വീട് എന്ന സ്വപ്‌നം നിരവധി കുടുംബങ്ങള്‍ക്ക് സാധ്യമാവുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button