പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തുന്നയാള്‍ അറസ്റ്റില്‍
വൈപ്പിന്‍: 16 കാരിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍. ചാവക്കാട് എടക്കേരി മില്ലേട് കല്ലൂര്‍ അലി വീട്ടില്‍ ആഷിക്കിനെയാണ് (19) മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടാണ്് പെണ്‍കുട്ടിയെ വലയിലാക്കിയത്. പള്ളിപ്പുറം പഞ്ചായത്ത് നിവാസിനിയായ വിദ്യാര്‍ത്ഥിനി മൊബൈലിലൂടെ സമൂഹ മാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ട്. ചീനവലത്തൊഴിലാളിയായ ഇയാള്‍ക്ക് പെണ്‍കുട്ടികളോട് സോഷ്യല്‍ മീഡിയയില്‍ ചാറ്റിംഗ് ചെയ്യുന്ന സ്വഭാവമുണ്ട്.
ആറു മാസം മുമ്പാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ പഠന സമയത്തായിരുന്നു ചാറ്റിംഗ്. പഠിക്കുകയാണെന്ന് കരുതി വീട്ടുകാര്‍ ഇക്കാര്യം ശ്രദ്ധച്ചില്ല. സൗഹൃദം വളര്‍ന്നതോടെ നഗ്‌നചിത്രങ്ങള്‍ എടുത്തയക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥിനി ഇത് വിസമ്മതിച്ചതോടെ ദേഷ്യമായി.
നഗ്‌നചിത്രങ്ങള്‍ അയച്ചില്ലെങ്കില്‍ മരിക്കുമെന്ന് പറഞ്ഞ് യുവാവ് കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നൊഴുകുന്ന രീതിയിലുള്ള ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്തു. ഫോട്ടോ വ്യാജമാണെന്ന് അറിയാതെ മാനസികമായ വിഷമത്തിലായ പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ വീട്ടുകാര്‍്് പൊലീസില്‍ പരാതി നല്‍കി്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.