ജയിച്ചാല്‍ പാലക്കാടിനെ രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച പട്ടണമാക്കും- ഇ .ശ്രീധരന്‍

പാലക്കാട്: തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ. ശ്രീധരന്‍. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ വാഗ്ദാനം.
വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചാരണം. രാഷ്ട്രീയമല്ല വികസനമാണ് തന്‍റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതല്‍ അനുഭവസമ്ബത്താവും. പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഔദ്യോഗികമായിസ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ഇ. ശ്രീധരന്‍ പ്രചരണം തുടങ്ങിയത്.
അതേസമയം, ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. എന്നാല്‍ ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്. നേമത്ത് കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ കോന്നി, കാട്ടാക്കട പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം സെന്‍ട്രലിലോ, വട്ടിയൂര്‍കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത. കഴക്കൂട്ടത്ത് വി.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണോ എന്നതില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ദേശയ നേതൃത്വമാകും തീരുമാനമെടുക്കുക.