Kerala NewsLatest NewsPoliticsUncategorized

തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല; വിജയയാത്രയിൽ പങ്കെടുക്കില്ല; ഗവർണർ പദവിയിൽ താൽപര്യമില്ല: മെട്രോമാൻ ഇ. ശ്രീധരൻ

പൊന്നാനി (മലപ്പുറം): തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ല. ഗവർണർ പദവിയിൽ താൽപര്യമില്ലെന്നും അദ്ദേഹം വസതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും മണ്ഡലം ഏതെന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയാണ് ബിജെപിയിൽ ചേരുന്നത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. കേന്ദ്രവുമായി ഏറ്റുമുട്ടൽ മാത്രമാണ് നടക്കുന്നത്.

അതേസമയം ബിജെപിയിൽ ചേരുന്നതിലൂടെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ ആക്രമിക്കാനല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തനിക്ക് സൽപ്പേരുണ്ട്. അങ്ങനെയൊരാൾ ബിജെപിയിൽ ചേർന്നാൽ കൂടുതൽ പേർ പാർട്ടിയിലേക്കെത്തും. നിഷ്പക്ഷമായി നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button