ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം; ആള്‍നാശമില്ല
ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ച് ജില്ലയില്‍ 3.9 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്. ആള് നഷ്ടമോ വസ്തുക്കള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് ഇന്നും ഭൂചലനം അനുഭവപ്പെട്ടത്. കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.02-ന് 1.6 തീവ്രതയിലുള്ള ഭൂചലനം മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഭച്ചാവുവിന് 21 കിലോമീറ്റര്‍ വടക്ക്- വടക്കുകിഴക്കായാണ് ഭൂചലനമുണ്ടായത്.
2001 ജനുവരിയില്‍ 6.9 തീവ്രതയിലുള്ള ഭൂകമ്പം കച്ച് ജില്ലയിലുണ്ടായിരുന്നു. അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉള്‍പ്പെടുന്നതാണെന്നാണ് ഗുജറാത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍.