ജയിലില്‍ ഭീഷണിയെന്ന് സരിത്ത്; എന്‍ ഐ എ കോടതി വിധി വെള്ളിയാഴ്ച
കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ഭീഷണി. എന്‍ ഐ എ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് ശേഷവും ജയിലില്‍ ഭീഷണി നേരിട്ടെന്നാണ് സരിത്തിന്റെ പരാതി.
എന്‍ ഐ എ കോടതിയില്‍ മൊഴി നല്‍കിയതെല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന എ സി ജെ എം കോടതിയുടെ ചോദ്യത്തിലാണ് സരിത് തനിക്ക് പരാതിയുണ്ടെന്ന വിവരം പറയുന്നത്. എന്‍ ഐ എ കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷവും പരാതി നല്‍കിയതിന്റെ പേരില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സരിത്തിന് ഭീഷണിയുണ്ടായെന്ന വിവരമാണ് കൈമാറിയത്.
കേസില്‍ ബി ജെ പി – കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാനാവശ്യപ്പെട്ട് തന്നെ ഭീക്ഷണിപ്പെടുത്തുന്നെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും സരിത്ത് എറണാകുളം എ സി ജെ എം കോടതിയിലും കൊച്ചി എന്‍ ഐ എ കോടതിയിലും മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരു കോടതികളും സരിത്തിന്റെ മൊഴി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കോടതി ജയില്‍ അധികൃതരോട് വിശദ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ സരിത്ത് കള്ളം പറയുകയാണെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് വ്യക്തമാക്കിയത്. സരിത്തിന്റെ പരാതിയില്‍ കൊച്ചി എന്‍ ഐ എ കോടതി വെള്ളിയാഴ്ച വിധി പറയും