Gulf
യുഎഇയിലെ അല്‍സിലയില്‍ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
യുഎഇയിലെ അല്‍സിലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഭൂചലനം രേഖപ്പെടുത്തി. രാത്രി 12:03ന് സംഭവിച്ച ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി.
അബുദാബിയിലെയും സൗദി അതിര്‍ത്തിയിലെയും സംയുക്ത പ്രദേശമായ അല്‍സിലയില്‍ ചിലവര്‍ ഭൂചലനം അനുഭവപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ സാരമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ അടിയിലുള്ള മൂന്നുകിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഭയപ്പെടാനൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Tag: Earthquake hits Alsila, UAE; 3.5 magnitude recorded