Editor's ChoiceKerala NewsLatest NewsNationalNews

എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം, ജനങ്ങൾക്ക് ആശങ്ക,

മലപ്പുറം / മലപ്പുറത്ത് എടപ്പാളിലും പരിസരപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി ഭൂചലനം ഉണ്ടായി. രാത്രി എട്ടുമണിയോടെ രണ്ടു സെക്കന്റ് സമയമാണ് ചെറിയ രീതിയിൽ ശബ്ദത്തോടു കൂടിയുള്ള ഭൂചലനം ഉണ്ടാകുന്നത്. ഭൂമിയുടെ പ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എടപ്പാ ള്‍, അണ്ണക്കമ്പദ് , കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരിക്കുന്നത്. പ്രഭവ കേന്ദ്രം മഞ്ചേരിയില്‍ നിന്ന് 17 കിലോ മീറ്ററും പൊന്നാനിയില്‍ നിന്ന് 30 കിലോമീറ്ററും ദൂരെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഭൂചലനം ഉണ്ടായ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി വരുന്നു. അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button