മകനെ ലൈംഗികമായി പീഡിപ്പിച്ച് വന്ന 34കാരിയായ അമ്മ അറസ്റ്റിലായി.

ടെക്‌സാസ്/ നീണ്ട രണ്ടര വർഷം സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച് വന്ന 34കാരിയായ അമ്മയെ രണ്ടു വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ ബ്രിട്ട്നി റൗളൂ എന്ന 34കാരിയാണ് അറസ്റ്റിലായത്. ബ്രിട്ട്നി റൗളൂ തന്റെ മകനെ 2018 മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു. പീഡനവിവരം ആരോടും പറയരുതെന്നും ബ്രിട്ട്നി മകനെ താക്കീത് നൽകിയിരുന്നു. ആറാം ഗ്രെയ്‌ഡിൽ പഠിക്കുന്ന കുട്ടിക്ക് 12 വയസുള്ള കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ ബ്രിട്ട്നി അറസ്റ്റിലായി. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിശ്വസിക്കാനാകുന്ന ഒരാളോട് കുട്ടി സംഭവിച്ചതെല്ലാം തുറന്നു പറയുന്നത്. ഇയാൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ബ്രിട്ട്നിയെ അറസ്റ്റ് ചെയ്‌തെങ്കിലും തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യുമ്പോൾ മകനെ താൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബ്രിട്ട്നി റൗളൂ സമ്മതിച്ചു. ഇവർ ഇപ്പോൾ ജയിലിലാണ്.