CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ബിനീഷിൻറെ ഡ്രൈവർ അനിക്കുട്ടന് ഇ.ഡിയുടെ നോട്ടീസ്.

ബംഗളൂരു / ബംഗളുരു മയക്ക് മരുന്നു മാഫിയക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടന് ഇ.ഡി നോട്ടീസ് നൽകി. ബുധനാഴ്ച ഹാജരാവാനാണ് നിർദേശിച്ചിട്ടുള്ളത്. ബിനീഷിന്റെ അക്കൗണ്ടിൽ അനികുട്ടൻ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷ് നൽകിയിട്ടില്ല. ഇയാളെ ഉപയോഗിച്ച് ബിനീഷ് വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡി സംശയിക്കുന്നത്.