“ഇതിവിടെ ബെർതെ കിടക്കട്ടെ ല്ലെ..; ഭാഗ്യലക്ഷ്മിയുടെ ആർമിയൊന്നുമല്ല, പക്ഷെ എല്ലാ സപ്പോർട്ടും ചേച്ചിക്കാണ്’; അശ്വതി

അശ്വതി അഥവാ പ്രസില്ല ജെറിൻ എന്ന നടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരുന്നു അൽഫോൺസാമ്മ. അൽഫോൻസാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളിൽ മാത്രമാണ് അശ്വതി തന്റെ കരിയറിൽ അഭിനയിച്ചത്. തുടർന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ താരം മാറി നിൽക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുമായി നിൽക്കുന്ന അശ്വതിയുടേയും ഭർത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. “ഇതിവിടെ ബെർതെ കിടക്കട്ടെ ല്ലെ..” എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിനെ ശക്തമായി വിലയിരുതുന്ന അശ്വതി ആരുടെ ഫാനാണെന്നായിരുന്നു ഇതുവരെ ആരാധകരുടെ സംശയം. എന്നാൽ ചിത്രത്തിന് ആരാധകൻ ഭാഗ്യലക്ഷ്മി ആർമിയാണോ എന്ന സംശയം ചോദിച്ചപ്പോൾത്തന്നെ, ആർമിയൊന്നുമല്ല.. പക്ഷെ എല്ലാ സപ്പോർട്ടും ഭാഗ്യേച്ചിക്കാണെന്നും താരം വ്യക്തമാക്കി. മനസ്സിൽ ഒരു മഴവില്ല് എന്ന കൈരളിയിലെ അഭിമുഖ പ്രോഗ്രാമിനിടെ ബാഗ്യലക്ഷ്മിയൊന്നിച്ച് എടുത്ത ചിത്രമാണ് അശ്വതി പങ്കുവച്ചത്.
കൂടാതെ ഷോയിലെ ഓരോ ഗെയിമിനേയും ഗെയിമായെടുക്കാതെ പേഴ്‌സണലായെടുക്കുന്ന ബിഗ് ബോസ് താരങ്ങളെ വിമർശിക്കാനും അശ്വതി മറന്നില്ല. രണ്ടാം സീസണിൽ ടീം സ്പിരിറ്റും ഗെയിം സ്പിരിറ്റും എല്ലായിപ്പോഴും കാണിച്ച വീണയെ താരം അഭിനന്ദിക്കുന്നുമുണ്ട്.