indiaLatest NewsNationalNews
തമിഴ്നാട് മന്ത്രി കെ.ആർ. പെരിയസാമിയുടെയും മകന്റെയും വീടുകളിൽ ഇ.ഡിയുടെ പരിശോധന
തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.ആർ. പെരിയസാമിയുടെയും മകനും എം.എൽ.എയുമായ ഐ.പി. സെന്തിലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലായി എട്ട് സ്ഥലങ്ങളിലാണ് ഇന്നലെ രാവിലെ ഏഴരയ്ക്ക് പരിശോധന ആരംഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് വിവരം. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഇ.ഡി സംഘം മന്ത്രിയുടെയും ബന്ധുക്കളുടെയും സ്ഥലങ്ങളിൽ എത്തിയത്. ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെയെ വേട്ടയാടുകയാണെന്ന് പാർട്ടി ആരോപിക്കുന്ന വേളയിലാണ് മറ്റൊരു മന്ത്രിയെ കൂടി ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസി നടപടി ആരംഭിച്ചത്.
Tag: ED searches the homes of Tamil Nadu Minister K.R. Periyasamy and his son