Kerala NewsLatest NewsPolitics
കുഴല്‍പ്പണ കവര്‍ച്ച കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ് ഏറ്റെടുത്തു . ഇതിന്‍റെ നടപടി ക്രമങ്ങള്‍ ഡല്‍ഹി ആസ്ഥാനത്ത് ആരംഭിച്ചു. അന്വേഷണ ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് . പ്രാഥമിക അന്വേഷണവും തുടരന്വേഷണവും കേസില്‍ ഇഡി നടത്തും.
കേസ് അന്വേഷിക്കുക കൊച്ചി യൂണിറ്റ് സംഘമാണ് . ഇഡിയുടെ അന്വേഷണ പരിധിയില്‍ കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇത് വരും. കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചില്ലെന്നായിരുന്നു നേരത്തെ ഇഡി നല്‍കിയ വിശദീകരണം. അതേസമയം കേരളാ പൊലീസ് കേസില്‍ അന്വേഷണം തുടരുകയാണ്. ആദ്യ പ്രതിയെ പിടികൂടുന്നത് 20 ദിവസം കഴിഞ്ഞാണ്. ഇപ്പോള്‍ പൊലീസിന് വിനയാകുന്നത് ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് .