CinemaLatest NewsLocal NewsMovieMusic

അത് മമ്മൂട്ടി തന്നെ ആണോ? നൃത്ത ചുവട് കണ്ട് അമ്പരന്ന് ആരാധകര്‍

മലയാളത്തിന്റെ താരരാജവ്, സൗന്ദര്യത്തിലായാലും അഭിനയത്തിലായാലും താരത്തിനെ തോല്‍പ്പിക്കാന്‍ അത്രപ്പെട്ടന്നൊന്നും ആര്‍ക്കും സാധിക്കില്ല. എന്നാല്‍ താരത്തിന് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത മേഖലയുമുണ്ട്.

പറഞ്ഞ് വന്നത് മമ്മൂട്ടിയുടെ ഡാന്‍സ് തന്നെയാണ് പല സിനിമകളിലും മമ്മൂട്ടി ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ ചിരി വരും എന്നത് പകല്‍ പോലെ സത്യം. എന്ന് കരുതി മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ സാധിക്കില്ല എന്നല്ല അര്‍ത്ഥം. തനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുന്നതിന് പരമാവധി മമ്മൂട്ടി ശ്രമിക്കാറുണ്ടെന്നാണ് വാസ്തവം.

മമ്മൂട്ടി പാടി, നൃത്തം ചെയ്ത് അഭിനയിച്ച സിനിമയാണ് മേഘം. കാലം എത്ര കഴിഞ്ഞാലും ആ പാട്ടും ഡന്‍സും മലയാളികള്‍ മറക്കില്ല. അത്തരത്തില്‍ മമ്മൂട്ടിയുടെ ഒരു നൃത്ത ചുവടുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. എന്നടീ രാക്കമ്മ… എന്ന് തുടങ്ങുന്ന തമിഴ് ഗാനം സ്‌റ്റേജില്‍ ആലപിക്കുന്ന സുഗുമാരിയമ്മ. സുഗുമാരി പാട്ടുപാടുന്നതിനിടെ കോട്ടും സ്യൂട്ടും ധരിച്ച് അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് മമ്മൂട്ടി കടന്നു വന്നു.

ആദ്യം സുഗുമാരിയമ്മ ഒന്നു പേടിച്ചെങ്കിലും പിന്നീട് സുഗുമാരിയമ്മ പാട്ട് തുടര്‍ന്നു. പിന്നീട് കാണുന്നത് പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മമ്മൂട്ടിയെയാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് സുഗുമാരിമ്മയും ഒപ്പം കൂടി. പാട്ട് അവസാനിച്ചപ്പോള്‍ മമ്മൂട്ടി നന്ദി പറയുന്ന സുഗുമാരിയെയും വീഡിയോയില്‍ കാണാം. താരരാജാവിന്റെ ഇതുവരെ കാണാത്ത നൃത്ത ചുവടുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button