keralaKerala NewsLatest NewsNews

നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഫലം; വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിധിപ്പകർപ്പ് അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായ ഘട്ടമായിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ. കേന്ദ്ര സർക്കാരിനുപോലും ദൗത്യതലത്തിൽ സുതാര്യമായ ഇടപെടൽ നടത്താൻ പരിമിതികളുണ്ടായിരുന്ന സാഹചര്യത്തിൽ, കാന്തപുരത്തിന്റെ അനൗദ്യോഗിക ചർച്ചകളാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. എന്നാൽ, ദിയാധനത്തിൻ്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ നടന്നത്.

കഴിഞ്ഞ ദിവസമാണ് കാന്തപുരം വിഷയത്തിൽ ഇടപെടൽ നടത്തിയത്. യമൻ ഭരണകൂടം, തലാലിന്റെ കുടുംബാംഗങ്ങൾ എന്നിവരുമായി കാന്തപുരം നടത്തിയ ആശയവിനിമയങ്ങൾ അവസരവാതിൽ തുറന്നുവെന്ന് സൂചനയുണ്ട്. ഈ ആശയവിനിമയങ്ങൾക്ക് പിന്നാലെയാണ് യമൻ അടിയന്തരയോഗം വിളിച്ചത്.

മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രകാരം ജൂണ്‍ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും എന്നതായിരുന്നു യമൻ അധികൃതരുടെ നിലപാട്. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന മനസ്സുതുറക്കുന്ന ചർച്ചകൾ വധശിക്ഷ തൽക്കാലത്തേക്ക് തടഞ്ഞുവെക്കാനും, പൂർണമായി ഒഴിവാക്കാനും വഴിയൊരുക്കുന്നുവെന്നു പ്രതീക്ഷയുണ്ട്. നിമിഷപ്രിയയുടെ ജീവന് വേണ്ടി നടക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകളിൽ കാന്തപുരത്തിന്റെ പ്രവർത്തനം വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.

Tag: Efforts to save Nimisha Priya; Kanthapuram releases copy of verdict postponing death sentence

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button