കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ന്.
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ്ജ് ഒന്നും ജൂലായ് 21 ന് ബലിപെരുന്നാളും ആയിരിക്കും. വിശ്വാസികള്‍ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഭാഗമായമാണ് ബലി പെരുന്നാള്‍ ആചരിക്കുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണയും ഏറെ നിയന്ത്രിതമായ ആഘോഷങ്ങളോടെയാകും ബലി പെരുന്നാള്‍ നടത്തുക.
ഖാസിമാരായ പാണക്കാട് ണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍,സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇല്‍നെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഓര്‍മ പുതുക്കലുമായി ബന്ധപ്പെട്ടതിനാലാണ് ഈ ദിവസത്തിന് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.
ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മതക്കാര്‍ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്നുണ്ട്. അതേസമയം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒരുദിവസം മുമ്പാണ് ബലിപെരുന്നാള്‍ ആചരിക്കുന്നത്. ജൂലൈ 19 നാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാദിനം നടത്തുക.