ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരണപെട്ടു.

ശിവമോഗ / കർണാടകയിലെ ശിവമോഗയിൽ ഒരു ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരണപെട്ടു. സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്.
റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കർ ആണ് വ്യാഴാഴ്ച രാത്രി 10.20 ഓടെ പൊട്ടിത്തെറിക്കുന്നത്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.
എട്ടു പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം ആണ് അറിയിച്ചിട്ടുള്ളത്. പൊട്ടിത്തെറി ശിവമോഗ, ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിക്കുകയുണ്ടായി. ഭൂകമ്പത്തിന് എന്നപോലെ വീടുകള്‍ കുലുങ്ങി, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.